PV Anvar : 'കോൺഗ്രസിനുണ്ടായ ക്യാൻസറാണ് രാഹുൽ മാങ്കൂട്ടത്തിൽ, വി ഡി സതീശന് കാര്യങ്ങൾ ബോധ്യപ്പെട്ടു എന്നർത്ഥം, 2 സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോൺഗ്രസ് നേതാവ് എന്നെ സമീപിച്ചിരുന്നു': പി വി അൻവർ

രാഹുലുമായുള്ളത് വ്യക്തിപരമായ കൂടിക്കാഴ്ച ആയിരുന്നുവെന്നും അത് പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല എന്നും പി വി അൻവർ പറഞ്ഞു.
PV Anvar : 'കോൺഗ്രസിനുണ്ടായ ക്യാൻസറാണ് രാഹുൽ മാങ്കൂട്ടത്തിൽ, വി ഡി സതീശന് കാര്യങ്ങൾ ബോധ്യപ്പെട്ടു എന്നർത്ഥം, 2 സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോൺഗ്രസ് നേതാവ് എന്നെ സമീപിച്ചിരുന്നു': പി വി അൻവർ
Published on

മലപ്പുറം : രാഹുൽ മാങ്കൂട്ടത്തിൽ കേരളത്തിലെ കോൺഗ്രസിനുണ്ടായ ക്യാൻസർ ആണെന്ന് പറഞ്ഞ് പി വി അൻവർ. ക്യാൻസർ വരുന്ന ഭാഗം മുറിച്ചു കളയണമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിലൂടെ പ്രതികരിച്ചു. രാജി വയ്ക്കണമെന്ന് വി ഡി സതീശൻ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് കാര്യം മനസിലായി എന്നാണ് അർത്ഥമെന്നും, പരസ്യമായി രാഹുലിൻ്റെ രാജി ആവശ്യപ്പെടണമെന്നും അൻവർ പറഞ്ഞു. (PV Anvar against Rahul Mamkootathil)

ഇതൊരു രാഷ്ട്രീയ വിഷയമല്ല എന്നും, രാഹുലിന് മാത്രമേ കൃത്യമായ മറുപടി നൽകാൻ സാധിക്കുകയുള്ളൂ എന്നും പറഞ്ഞ അദ്ദേഹം, ടെലിഫോണ്‍ സംഭാഷണം രാഹുൽ നിഷേധിച്ചിട്ടില്ല എന്നും ചൂണ്ടിക്കാട്ടി. ഡേർട്ടി പൊളിറ്റിക്സ് ആണ് നടക്കുന്നതെന്നും, രാഹുലിനെതിരെ 2 സ്ത്രീകളുടെ പരാതിയുമായി ഒരു യൂത്ത് കോൺഗ്രസ് നേതാവ് തന്നെ സമീപിച്ചിരുന്നുവെന്നും, സഹായിക്കാമോ എന്ന് ചോദിച്ചെന്നും അൻവർ വെളിപ്പെടുത്തി. എന്നാൽ, തെളിവുണ്ടെങ്കിൽ സഹായിക്കാമെന്നാണ് താൻ പറഞ്ഞതായും അദ്ദേഹം അറിയിച്ചു.

വിഷയത്തിൽ ഷാഫിയിൽ നിന്ന് പ്രതീക്ഷിച്ച മറുപടിയല്ല വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഹുലുമായുള്ളത് വ്യക്തിപരമായ കൂടിക്കാഴ്ച ആയിരുന്നുവെന്നും അത് പുറത്തുപറയാൻ ആഗ്രഹിക്കുന്നില്ല എന്നും പി വി അൻവർ പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com