തിരുവനന്തപുരം : താൻ അജിത് കുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്ന് പറഞ്ഞ് പി വി അൻവർ. എന്നാൽ, അത് ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട കേസ് സംബന്ധിച്ച് ആയിരുന്നുവെന്നും, ആദ്യ ഘട്ടത്തിൽ മാത്രമാണ് ചർച്ച നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (PV Anvar against MR Ajith Kumar)
താൻ എന്ത് വഴിവിട്ട സഹായമാണ് ചോദിച്ചതെന്ന് അജിത് കുമാർ വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. തന്നെ അയാൾ ചതിക്കുകയായിരുന്നുവെന്ന് പിനീട് ബോധ്യമായെന്നും, അജിത് കുമാർ ക്രിമിനൽ എന്നതിൽ ഉറച്ചു നിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ എന്തിനാണ് ഇപ്പോഴും ഇയാളെ താങ്ങി നിർത്തുന്നതെന്നും, ഒറ്റ നോട്ടത്തിൽ തന്നെ പൊളിയുന്നതാണ് വിജിലൻസിൻ്റെ വെള്ള പൂശിയ റിപ്പോർട്ടെന്നും പറഞ്ഞ അൻവർ, അജിത് കുമാർ ആർ എസ് എസിനും കേന്ദ്രസർക്കാരിനും വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും വിമർശിച്ചു.