മലപ്പുറം : കേരളത്തിലെ ജനാധിപത്യ വിശ്വാസികൾക്ക് ആശ്വാസം നൽകുന്നതാണ് എം ആർ അജിത് കുമാറിനെതിരായ കോടതി ഉത്തരവെന്ന് പറഞ്ഞ് പി വി അൻവർ. (PV Anvar against MR Ajith Kumar)
കോടതി ചോദ്യം ചെയ്തത് അഴിമതിക്കാരനായ പോലീസുകാരനെ രക്ഷപ്പടുത്താനുള്ള സംസ്ഥാന സർക്കാരിൻ്റെ ശ്രമത്തെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൃത്യമായ അന്വേഷണം ഉണ്ടായാൽ അജിത് കുമാറിൻ്റെ എല്ലാ തട്ടിപ്പുകളും പുറത്ത് വരുമെന്നാണ് പി വി അൻവർ പറഞ്ഞത്.