
ബിഗ് ബോസിൻ്റെ എക്കാലത്തെയും മികച്ച ടാസ്കുകളിൽ ഒന്നാണ് ഹോട്ടൽ ടാസ്ക്. ബിഗ് ബോസ് വീട് രണ്ട് മൂന്ന് ദിവസത്തേക്ക് ഹോട്ടലായി മാറുന്നതും ഗസ്റ്റായി മുൻ താരങ്ങൾ എത്തുന്നതും തുടർന്നുണ്ടാവുന്ന കണ്ടൻ്റുകളുമാണ് ഹോട്ടൽ ടാസ്കിനെ വ്യത്യസ്തമാക്കുന്നത്. എന്നാൽ ഇത്തവണത്തെ ഹോട്ടൽ ടാസ്ക് പൊട്ടി പാളീസായി എന്നുവേണം പറയാൻ. ആദ്യം ഷീയാസ് കരീമും ശോഭ വിശ്വനാഥമെത്തുന്നു, പിന്നാലെ റിയാസ് സലീമും എത്തി ടാസ്ക് കളർഫുളാക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒരു ഉപ്പിൻ്റെ പ്രശ്നത്തോടെ ടാസ്ക് അവസാനിച്ച് നിലയിലാണ്.
ഷോയിലേക്ക് ഗസ്റ്റായി തിരികെയെത്തി റിയാസ് സീലമിനായി പാകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണത്തിൽ ആദില ഉപ്പ് വാരി ഇട്ടതാണ് പ്രശ്നങ്ങൾക്ക് തുടക്കം. ആദിലയുടെ ഈ പ്രവർത്തി ഭക്ഷണ പാകം ചെയ്തുകൊണ്ടിരുന്ന ഒനീൽ സാബുവിനെ ചൊടിപ്പിച്ചു. ആദിലയെ സപ്പോർട്ട് ചെയ്ത് ആര്യനും കൂടി എത്തി. ഇതോടെ ഒനീലും ആര്യനും തമ്മിലായി പ്രശ്നം. ഇത് ടാസ്കിൻ്റെ ഭാഗമാണെന്ന് ആദിലയും ആര്യനും പറഞ്ഞപ്പോൾ, ഭക്ഷണത്തിൽ ഉപ്പ് വാരി ഇടുന്നത് ടാസ്കായി കണക്കാക്കാൻ പറ്റില്ലെന്ന് ഒനീലും നിലപാടെടുത്തു. ഇത് ആര്യനും ഒനീലും തമ്മിലുള്ള വാക്കേറ്റത്തിനും തർക്കത്തിനും ഇടയായി.
'ബിഗ് ബോസ് വീടിന്റെ പുറത്തായിരുന്നെങ്കിൽ ആര്യനെ മുഖത്തടിച്ചേനെ' എന്നായിരുന്നു ഒനീൽ ആക്രോഷിച്ചുകൊണ്ട് പറഞ്ഞത്. എന്നാൽ ആദില ടാസ്ക് പ്രകാരമാണ് ഭക്ഷണത്തിൽ ഉപ്പ് വാരി ഇട്ടതെന്നാണ് മിക്ക പ്രേക്ഷകരും അഭിപ്രായപ്പെടുന്നത്. ഇതിന് പിന്നാലെ, 'ആര്യൻ എന്തിന് കയറി വന്നു' എന്ന ചോദ്യവും പ്രേക്ഷകർ ഉന്നയിക്കുന്നുണ്ട്. എന്തായാലും 'ടാസ്ക് അടപടലം പൊട്ടി പാളീസായി' എന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.