
കൊച്ചി: ‘പുണ്യം പൂങ്കാവനം’ പദ്ധതി പ്രവർത്തനങ്ങൾ ശബരിമലയിൽ അനുവദിക്കരുതെന്ന് ഹൈകോടതി അറിയിച്ചു. പദ്ധതിയുടെ മറവിൽ വിദേശത്ത് നിന്ന് പോലും പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൻമേൽ അന്വേഷണം നടത്തി എ.ഡി.ജി.പി. എം.ആർ. അജിത് കുമാർ നൽകിയ റിപ്പോർട്ടിൽ ഞെട്ടൽ രേഖപ്പെടുത്തിയാണ് ജസ്റ്റിസ് അനിൽ. കെ.നരേന്ദ്രൻ, ജസ്റ്റിസ് എസ്. മുരളികൃഷ്ണ എന്നിവരുൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. സന്നിധാനം, പമ്പ, നിലക്കൽ തുടങ്ങിയ മേഖലകൾ വൃത്തിയായി സൂക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ 2011ൽ പൊലീസ് രൂപം നൽകിയതാണ് പണ്യം പൂങ്കാവനം പദ്ധതി.