
ആലപ്പുഴ: 77-ാ മത് നെഹ്‌റു ട്രോഫി വള്ളംകളി ഉദ്ഘാടനം ചെയ്ത് കേരള പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്(Nehru Trophy Boat Race 2025). 9 വിഭാഗങ്ങളിലായി ചുണ്ടന്‍ വള്ളം ഉൾപ്പടെ 75 കളിവള്ളങ്ങളാണ് മത്സരത്തിനെത്തിയിട്ടുള്ളത്.
ആദ്യ ഹീറ്റ്‌സിൽ മാറ്റുരയ്ക്കാൻ 4 ചുണ്ടൻ വള്ളങ്ങളാണ് അണി നിരന്നിട്ടുള്ളത്. ഒന്നാം ട്രാക്കിൽ ആനാരി ചുണ്ടന്‍ വള്ളം, രണ്ടാം ട്രാക്കിൽ വെള്ളം കുളങ്ങര ചുണ്ടന്‍ വള്ളം, മൂന്നാം ട്രാക്കിൽ കരുവാറ്റ ചുണ്ടന്‍ വള്ളം, നാലാം ട്രാക്കിൽ കാരിച്ചാൽ ചുണ്ടന്‍ വള്ളവുമാണ് അണി നിരന്നിട്ടുള്ളത്. അതേസമയം ജലരാജാണ് ആരാണെന്നറിയാൻ ഇനി മണിക്കൂറുകൾ മാത്രമേ ബാക്കിയുള്ളു.