
തിരുവനന്തപുരം അരുവിക്കരയിലെ വാട്ടർ അതോറിറ്റിയുടെ 86 എംഎൽഡി ജലശുദ്ധീകരണശാലയിലെ എയർവാൽവിനുണ്ടായ തകരാർ പരിഹരിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ ഒരു മണിക്കൂർ കൊണ്ടു പൂർത്തിയാക്കി പമ്പിങ് പുനഃരാരംഭിച്ചു. അറ്റകുറ്റപ്പണികൾക്ക് വേണ്ടി പമ്പിങ് നിർത്തിവച്ചത് അരമണിക്കൂർ മാത്രമായതിനാൽ ജലവിതരണത്തിൽ കാര്യമായ തടസ്സമുണ്ടായില്ല. 86 എംഎൽഡി ജലശുദ്ധീകരണശാലയിൽനിന്ന് ജലവിതരണം നടത്തുന്ന എല്ലായിടങ്ങളിലും പതിവുപോലെ വെള്ളം ലഭിക്കുമെന്ന് വാട്ടർ അതോറിറ്റി അറിയിച്ചു.