
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ഹോട്ടലിലെ ചില്ലു ഗ്ലാസുകൾ അടിച്ചു തകർത്തു( Pulsar Suni). എറണാകുളം രായമംഗലത്തെ ഹോട്ടലിലാണ് ഇയാൾ അതിക്രമം കാണിച്ചത്.
ഹോട്ടലിലെത്തിയ പള്‍സര്‍ സുനി ഭക്ഷണം ലഭിക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായി ഹോട്ടല്‍ ജീവനക്കാരോട് അസഭ്യം പറയുകയും വാക്കു തര്‍ക്കത്തിലേര്‍പ്പെടുകയും, ചില്ലു ഗ്ലാസുകള്‍ എറിഞ്ഞുടയ്ക്കുകയുമായിരുന്നു. സംഭവത്തിൽ, പള്‍സര്‍ സുനിക്കെതിരെ കുറുപ്പംപടി പോലീസ് കേസെടുത്തു. നടിയെ ആക്രമിച്ച കേസില്‍ കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇയാൾക്ക് മേൽ പുതിയ കേസ് ചുമത്തിയിരിക്കുന്നത്.