വയനാട് : പുൽപ്പള്ളി തങ്കച്ചൻ കേസിൽ ആരോപണവിധേയനായ പഞ്ചായത്ത് അംഗത്തെ മരിച്ച നിലയിൽ കണ്ടെത്തി. വീടിന് അടുത്തുള്ള കുളത്തിലാണ് മുള്ളൻകൊല്ലി പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ ജോസ് നെല്ലേടത്തിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. (Pulpally case accused found dead)
വീട്ടിൽ നിന്നും മദ്യവും സ്‌ഫോടകവസ്തുക്കളും കണ്ടെത്തിയതിന് പിന്നിൽ ഇദേഹം ഉൾപ്പെടെയുള്ളവരാണെന്നാണ് തങ്കച്ചൻ ആരോപിച്ചത്.
ഗൂഢാലോചനയെക്കുറിച്ച് അന്വേഷണം നടക്കുന്ന അവസരത്തിലാണ് മരണം. 17 ദിവസത്തെ ജയിൽവാസത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് തങ്കച്ചൻ മോചിതനായത്.