
തൃശൂർ: ഇക്കുറിയും തൃശൂരിൽ പുലികളിറങ്ങും. വേണ്ടെന്ന് തീരുമാനിച്ച പുലികളി വീണ്ടും നടത്താൻ കോർപ്പറേഷൻ കൗൺസിൽ തീരുമാനിച്ചു. വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു പുലികളി വേണ്ടെന്ന് തീരുമാനിച്ചിരുന്നത്.
ഇത് നടത്താൻ തീരുമാനം എടുത്തത് പുലിക്കളി സംഘങ്ങളുടെ അഭ്യർഥന പരിഗണനയിലെടുത്താണ്. പുലികളി സംഘങ്ങൾക്ക് കോർപ്പറേഷൻ ധനസഹായവും നൽകും.
ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത് ആറു സംഘങ്ങളാണ്. കൂടുതൽ സംഘങ്ങൾ വരുംദിവസങ്ങളിൽ രജിസ്റ്റർ ചെയ്യാനാണ് സാധ്യത. പുലിക്കളി നടക്കുക സെപ്റ്റംബർ 18 ന് നാലാം ഓണ നാളിലാണ്.