
തൃശൂർ: ഓണാഘോഷത്തിന്റെ ഭാഗമായി തൃശൂരിൽ ഇന്ന് പുലികളിറങ്ങും. പുലികളിയുടെ ഫ്‌ളാഗ് ഓഫ് വൈകിട്ട് അഞ്ചിനാണ്. പുലികളുടെ ചായം പൂശല്‍ ആരംഭിച്ചിട്ടുണ്ട്.(Pulikali in Thrissur updates)
ഇക്കുറി പുലികളിക്കായിറങ്ങുന്നത് ഏഴു ടീമുകളാണ്. പങ്കെടുക്കുന്നത് 350ലേറെ പുലികളും. ഇതിൻ്റെ ഭാഗമായി സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
തേക്കിൻകാടും, സ്വരാജ് റൗണ്ടിലെ വിവിധ മേഖലകളിലും രാവിലെ പാർക്കിങ് അനുവദിക്കില്ല. ഉച്ച മുതൽ സ്വരാജ് റൗണ്ടിലേക്കുള്ള വാഹനങ്ങൾ പൂർണമായും നിരോധിക്കും.
കോർപ്പറേഷനും പോലീസും അറിയിച്ചത് പുലികളിക്കായുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായാണ്.