തിരുവനന്തപുരം: നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 30ന് പൊതു അവധി പ്രഖ്യാപിച്ചു. പൊതുഭരണ വകുപ്പ് ഇതുസംബന്ധിച്ച് ഉത്തരവിറക്കി. നിലവിൽ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ സംസ്ഥാനത്ത് പൊതു അവധിയാണ്.
ഇതിനു പുറമെയാണ് 30ന് കൂടി അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ഫ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്.
നിയമസഭ നടക്കുന്നതിനാൽ അതുമായി ബന്ധപ്പെട്ട ചുമതലയുള്ള ഉദ്യോഗസ്ഥർ അന്നേ ദിവസം ഹാജരാകണമെന്നും ഉത്തരവില്‍ പറയുന്നു.