ചെന്നൈ : പൂജാ അവധിക്കാലത്തെ തിരക്ക് കണക്കിലെടുത്ത് മംഗളൂരു സെന്‍ട്രല്‍-ഹസ്രത് നിസാമുദ്ദീന്‍ വണ്‍വേ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ അഞ്ചാം തീയതി മംഗളൂരു സെന്‍ട്രലില്‍ നിന്ന് ഹസ്രത് നിസാമുദ്ദീനിലേക്ക് ട്രെയിന്‍ സര്‍വീസ് നടത്തുക.
ഞായറാഴ്ച വൈകിട്ട് 3.15ന് മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ നാലാം ദിവസം പുലര്‍ച്ചെ 02.15-ന് ഹസ്രത് നിസാമുദ്ദീനിലെത്തും.
ഒരു എസി ടൂ ടയര്‍, 17 സ്ലീപ്പര്‍ ക്ലാസ്, രണ്ട് സെക്കന്‍ഡ് ക്ലാസ് കോച്ചുകളുമായാണ് സര്‍വീസ് നടത്തുക. കേരളത്തില്‍ കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണപുരം, കണ്ണൂര്‍, തലശ്ശേരി, വടകര, കൊയിലാണ്ടി, കോഴിക്കോട്, ഫറോക്ക്, പരപ്പനങ്ങാടി, തിരൂര്‍, കുറ്റിപ്പുറം, പട്ടാമ്പി, ഷൊര്‍ണൂര്‍, ഒറ്റപ്പാലം, പാലക്കാട് എന്നീ സ്റ്റേഷനുകളില്‍ സ്റ്റോപ്പുണ്ടാകും.