ആലപ്പുഴ : കേരള രാഷ്ട്രീയത്തിലെ പ്രിയ നേതാവ് വി.എസ്. അച്യുതാനന്ദന് വിട നൽകാൻ കേരളം ഒരുങ്ങുന്നു.റീക്രിയേഷന്‍ ഗ്രൗണ്ടിലെ പൊതുദര്‍ശനം പൂര്‍ത്തിയായി. വിഎസിന്റെ മൃതദേഹം പാർട്ടി പതാക പുതപ്പിച്ച് വലിയ ചുടുകാട്ടിലേക്ക് കൊണ്ടുപോയി. പ്രിയനേതാവിനെ അവസാനമായി കാണാന്‍ ജനസാഗരം ഇരമ്പിയെത്തിയതോടെ മുന്‍കൂട്ടി നിശ്ചയിച്ചതിലും ഏറെ വൈകിയാണ് എല്ലായിടങ്ങളിലും പൊതുദര്‍ശനം പൂര്‍ത്തിയാക്കാനായത്.
ഇനി പുന്നപ്രവയലാര്‍ രക്തസാക്ഷികള്‍ക്കൊപ്പം അദ്ദേഹത്തിന്റെ അന്ത്യവിശ്രമം. പി കൃഷ്ണപ്പിള്ള, ഗൗരിയമ്മ, പികെ ചന്ദ്രാനന്ദന്‍, എംഎന്‍ ഗോവിനന്ദന്‍ നായര്‍,ടിവി തോമസ്, പിടി പുന്നൂസ്, ജോര്‍ജ് ചടയന്‍മുറി,ആര്‍ സുഗതന്‍ തുടങ്ങിയ നേതാക്കള്‍ക്കൊപ്പമാണ് വിഎസിന്റെ അന്ത്യവിശ്രമം.
വിപ്ലവമണ്ണിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് വി.എസിന് ചിതയൊരുങ്ങുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ, എംഎ ബേബി, എംവി ഗോവിന്ദൻ അടക്കം നേതാക്കളും മറ്റ് മന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരും അടക്കം വിഎസിന്റെ ഭൌതിക ശരീരവും വഹിച്ചുള്ള യാത്രയിൽ ഒപ്പമുണ്ട്.