പരസ്യ മദ്യപാനം: കഴക്കൂട്ടത്ത് 6 പോലീസുകാർക്ക് സസ്‌പെൻഷൻ | Public drinking

മദ്യപാനം സ്റ്റേഷന് മുന്നിൽ
Public drinking, 6 policemen suspended in Kazhakkoottam
Updated on

തിരുവനന്തപുരം: ജോലി സമയത്ത് പോലീസ് സ്റ്റേഷന് മുന്നിൽ കാറിനുള്ളിലിരുന്ന് മദ്യപിച്ച ആറ് പോലീസുകാരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. കഴക്കൂട്ടം പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരെയാണ് സിറ്റി പോലീസ് കമ്മീഷണറുടെ കർശന നടപടി. സസ്‌പെൻഷന് പുറമെ ഇവർക്ക് 'നല്ല നടപ്പ്' പരിശീലനവും നൽകാൻ തീരുമാനിച്ചിട്ടുണ്ട്.(Public drinking, 6 policemen suspended in Kazhakkoottam)

ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. കഴക്കൂട്ടം പോലീസ് സ്റ്റേഷന് തൊട്ടുമുന്നിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിലിരുന്നാണ് സിവിൽ ഡ്രസ്സിലായിരുന്ന ഉദ്യോഗസ്ഥർ മദ്യപിച്ചത്. ഉദ്യോഗസ്ഥർ മദ്യപിക്കുന്ന ദൃശ്യങ്ങൾ പ്രദേശത്തുണ്ടായിരുന്ന ഒരാൾ പകർത്തി ഉന്നത ഉദ്യോഗസ്ഥർക്ക് അയച്ചു നൽകുകയായിരുന്നു. ഒരു കല്യാണ ചടങ്ങിൽ പങ്കെടുക്കാൻ പോകാനായി സ്റ്റേഷനിൽ നിന്ന് ഇറങ്ങിയതായിരുന്നു സംഘം.

അന്വേഷണത്തിൽ പോലീസുകാരുടെ ഭാഗത്ത് നിന്ന് ഗുരുതരമായ വീഴ്ച സംഭവിച്ചതായി കണ്ടെത്തി. ജോലി സമയത്തുള്ള മദ്യപാനം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com