'മഴയെത്തും മുമ്പേ മാറ്റാം.. മാലിന്യം, കാക്കാം ആരോഗ്യം'; മഴക്കാല പൂർവ്വ രോഗ പ്രതിരോധത്തിന് ജനകീയ ക്യാമ്പയിൻ

prevention
Published on

കണ്ണൂർ : ജില്ലയിൽ മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മഴക്കാല പൂർവ്വ രോഗ പ്രതിരോധ ജനകീയ കാമ്പയിൻ ആരംഭിക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. മഴക്കാല പൂർവ്വ രോഗ പ്രതിരോധ നടപടികൾ ഇർജ്ജിതമാക്കുന്നതിനു ജില്ലാ സർവേലൻസ് ഓഫീസർ ഡോ. സച്ചിൻ കെ സി യുടെ നേതൃത്വത്തിൽ വിവിധ പ്രോഗ്രാം ഓഫീസർ മാരുടെ യോഗവും ഐ ഡി എസ് പി മീറ്റിങ്ങും ചേർന്നു.

*മഴയെത്തും മുമ്പേ മാറ്റാം.. മാലിന്യം, കാക്കാം.. ആരോഗ്യം എന്നതാണ് ക്യാമ്പയിൻ മുദ്രാവാക്യം. ലക്ഷ്യങ്ങൾ:

* ജില്ലയിൽ പൊതുവിലും ഹോട് സ്പോട്ടുകൾ ആയി പ്രഖ്യാപിച്ച ഇടങ്ങളിൽ വിശേഷിച്ചും ജനകീയ പങ്കാളിത്തത്തോടെ മഴക്കാല പൂർവ്വ മാലിന്യ സംസ്കരണവും ഉപേക്ഷിക്കപ്പെട്ട ജല സംഭരണികളും നീക്കം ചെയ്തു മഴക്കാല രോഗങ്ങളുടെ തോത് കുറക്കുക

* കൊതുക് ജന്യ രോഗമായ ഡെങ്കിപ്പനിയുടെ തോത് കുറക്കുക .

* തദ്ദേശീയ മലമ്പനി കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെടാനുള്ള സാഹചര്യം പൂർണമായും ഒഴിവാക്കുക

* ഫൈലേരിയ പുതിയ കേസുകളിൽ കുറവ് വരുത്തുക.

* ഹെപ്പറ്റൈറ്റിസ് എ പുതിയ ഔട്ട്‌ ബ്രേക്കുകൾ തടയുക

* എലിപ്പനി പുതിയ കേസുകളുടെ തോത് കുറക്കുക,

* എലിപ്പനി മരണ കേസുകൾ ഇല്ലാതാക്കുക,

* ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുക, ഹെൽത്തി കേരള പരിശോധന കാര്യക്ഷമമാക്കുക,

* ശുദ്ധമല്ലാത്ത ജല സ്രോതസ്സുകളിൽ നിന്നും ശേഖരിക്കുന്ന ജലം കുടിവെള്ളത്തിനായി ഉപയോഗിക്കുന്നത് തടയുക.

* കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മുങ്ങാം കുഴി ഇട്ട് കുളിക്കുക, ഡൈവിങ് ചെയ്യുക തുടങ്ങിയവ വഴി അമീബിക് മസ്തിഷ്ക ജ്വരം പടരാൻ സാധ്യതയുള്ളതിനെപ്പറ്റി ആവശ്യമായ ബോധ വൽക്കരണം നടത്തുക ,

* രോഗ പ്രതിരോധ ബോധ വൽക്കരണ പരിപാടികൾ ശക്തമാക്കുക എന്നതൊക്കെയാണ് ഈ കാമ്പയിൻ കൊണ്ട് ലക്ഷ്യമാക്കുന്നത്.

ആരോഗ്യ വകുപ്പിനോടൊപ്പം തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, വനിതാ ശിശു വികസന വകുപ്പ്,ആയുഷ് വകുപ്പ്, കൃഷി വകുപ്പ്, വെറ്റിനറി വകുപ്പ്,കുടുംബശ്രീ, വിദ്യാഭ്യാസ വകുപ്പ്, പോലീസ് വകുപ്പ്,ഹരിത കർമ സേന, യുവജന ക്ഷേമ ബോർഡ്‌, എൻ എസ് എസ്, ജില്ലയിലെ വിവിധ സന്നദ്ധ സംഘടനകൾ, ക്ലബ്ബുകൾ കാമ്പയിനുമായി സഹകരിക്കും.

ഏപ്രിൽ 19 വരെയുള്ള കാലയളവിൽ പരമാവധി മാലിന്യ നിർമാർജ്ജ്‌ന പ്രവർത്തനങ്ങൾ നടത്തി രോഗപ്രതിരോധ നടപടികൾ തീവ്രമാക്കും.

Related Stories

No stories found.
Times Kerala
timeskerala.com