
വനിതാ ശിശു വികസന വകുപ്പ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ഒ ആർ സി പദ്ധതി വഴി നടപ്പിലാക്കുന്ന ജില്ലാ റിസോഴ്സ് സെന്ററിലേക്ക് (ഡി.ആർ.സി) ഹോണറേറിയം അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട ദിവസങ്ങളിൽ സേവനം അനുഷ്ഠിക്കുന്നതിന് സൈക്കോളജിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് എന്നിവരുടെ അപേക്ഷകൾ ക്ഷണിച്ചു. കുട്ടികളുടെ മേഖലയിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന. തൊടുപുഴ വെങ്ങല്ലൂരിൽ സ്ഥിതി ചെയ്യുന്ന ജില്ലാ റിസോഴ്സ് സെന്ററിലും, ജില്ലയിലെ വിവിധയിടങ്ങളും കമ്മ്യൂണിറ്റി സിറ്റിംഗ് നടത്തി സേവനം ആവശ്യമുള്ള കുട്ടികൾക്ക് വിദഗ്ദ്ധരുടെ ഡി.ആർസി എക്സ്പെർട്ട് സേവനം പാനൽ ലഭ്യമാക്കുന്നതിനുമാണ് വിപുലീകരിക്കുന്നത്. .
ക്ലിനിക്കൽ സൈക്കോളജിസ്റ്റിനുള്ള യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള എംഫിൽ ക്ലിനിക്കൽ സൈക്കോളജി, ആർ സി ഐ രജിസ്ട്രേഷൻ സൈക്കോളജിസ്റ്റ് യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്നുള്ള സൈക്കോളജിയിലുള്ള ബിരുദാനന്തര ബിരുദം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ജില്ലാ ശിശു സംരക്ഷണ ഓഫീസർ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ്, പൈനാവ് പി ഓ, പൈനാവ്, ഇടുക്കി, 685603 എന്ന വിലാസത്തിലേക്ക് ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും അയച്ചു നൽകേണ്ടതാണ്. അപേക്ഷ ലഭ്യമാക്കേണ്ട അവസാന തിയതി സെപ്തംബർ 17. കൂടുതൽ വിവരങ്ങൾക്ക് 7902695901, 04862235532