
തിരുവനന്തപുരം: രാഷ്ട്രീയത്തില്‍ അയിത്തം കുറ്റകരമാണെന്ന് പറഞ്ഞ് ഗോവ ഗവര്‍ണര്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള. കേരളത്തിലെ ഇപ്പോഴത്തെ ചർച്ച 'കാണാന്‍ പാടില്ല, തൊടാന്‍ പാടില്ല' എന്നതാണ് എന്ന് പറഞ്ഞ അദ്ദേഹം, ഇത്തരം ചര്‍ച്ച കേരളത്തില്‍ മാത്രമാണെന്നും കൂട്ടിച്ചേർത്തു.(PS Sreedharan pillai about untouchability in politics)
അദ്ദേഹത്തിൻ്റെ പ്രതികരണം എ ഡി ജി പി എം ആര്‍ അജിത് കുമാര്‍ ആര്‍ എസ് എസ് നേതാക്കളെ കണ്ട സംഭവത്തിലായിരുന്നു.
തൊട്ടുകൂടായ്മയെന്നത് രാഷ്ട്രീയത്തിൽ കുറ്റകരമാണെന്ന് പറഞ്ഞ അദ്ദേഹം, ചിലയാളുകളെ മാത്രം കണ്ടുകൂടാ എന്ന് പറയുന്നത് തെറ്റാണെന്നും വ്യക്തമാക്കി.
ചിലരെ കേരളത്തിൽ രണ്ടാം തരാം പൗരന്മാരായാണ് കാണുന്നതെന്നും, മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവും ആരെയാണ് കബളിപ്പിക്കുന്നതെന്നും ചോദിച്ച ശശിധരൻ, കേരളത്തിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം ഇന്നയാളെ കാണാന്‍ പോയോ, ഇന്നയാളെ കണ്ടോ എന്നതൊക്കെയാണെന്നും വിമർശിച്ചു.
ഇങ്ങനെ ചോദിക്കുന്നവർ ഇല്ലാതാക്കുന്നത് ഒരു ജനാധിപത്യത്തിൻ്റെ അടിത്തറയാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.