പത്തനംതിട്ട : തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത് ആഗോള അയ്യപ്പ സംഗമത്തിലെ എൻ എസ് എസിൻ്റെ പിന്തുണയെ സ്വാഗതം ചെയ്ത് രംഗത്തെത്തി. സർക്കാരിൽ അവർക്ക് വിശ്വാസം ഉണ്ടായത് നിരവധി അനുഭവങ്ങൾ മൂലമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.(PS Prasanth supports NSS)
അത് ആഗോള അയ്യപ്പ സംഗമത്തിൽ നിന്നുണ്ടായതല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 1252 ക്ഷേത്രങ്ങളാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ കീഴിൽ ഉള്ളതെന്നും, ശബരിമലയിൽ നിന്ന് മാത്രം ലഭിക്കുന്ന വരുമാനം 600 കോടിയാണെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
ഈ വരുമാനത്തിൽ നിന്നാണ് മറ്റു ക്ഷേത്രങ്ങൾ നിലനിന്ന പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഷ്ടി ചുരുട്ടി ശരണം വിളിച്ചത് അറിയാതെ സംഭവിച്ച് പോയതാണെന്നും അദ്ദേഹം അറിയിച്ചു.