പത്തനംതിട്ട : ആഗോള അയ്യപ്പ സംഗമത്തിനായുള്ള ചിലവ് സ്പോൺസർഷിപ്പിലൂടെയും സി എസ് ആർ ഫണ്ടിലൂടെയും കണ്ടെത്തുമെന്ന് പറഞ്ഞ് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി എസ് പ്രശാന്ത്. ശബരിമലയിൽ അഞ്ചിൻ്റെ പൈസ കിട്ടുമ്പോൾ എന്തിനാണ് അസ്വസ്ഥത ഉണ്ടാക്കുന്നത് എന്നാണ് അദ്ദേഹം ചോദിച്ചത്.(PS Prasanth about Global Ayyappa Sangamam in Sabarimala)
പന്തളം കൊട്ടാരം സഹകരിക്കുമെന്നാണ് പ്രതീക്ഷയെന്നും, ശബരിമല പ്രക്ഷോഭകാലത്തെ കേസുകൾ പിൻവലിക്കണമെന്ന അവരുടെ ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്ന് ഉറപ്പ് നൽകിയെന്നും അദ്ദേഹത്തെ കൂട്ടിച്ചേർത്തു.