തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തി ഗവർണർ രാജേന്ദ്ര അർലേക്കർ. എസ്എൻഡിപി യോഗം ശിവഗിരി യൂണിയൻ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് ഗവർണർ വെള്ളാപ്പള്ളി നടേശനെ പുകഴ്ത്തിയത്.
30 വർഷം തുടർച്ചയായി ഒരു സംഘടനയെ നയിക്കുക എന്നത് ചെറിയ കാര്യമല്ലെന്ന് ഗവർണർ പറഞ്ഞു.എല്ലാവരും ഒന്നിച്ചു നിൽക്കുകയും പ്രയത്നിക്കുകയും ചെയ്താൽ വിജയം ഉണ്ടാകുമെന്നും വെള്ളാപ്പള്ളി നടേശനെപ്പോലുള്ള നേതൃത്വം കേരളത്തിൽ ഉള്ളതിൽ അഭിമാനിക്കുന്നുവെന്നും ഗവർണർ കുട്ടിചെർത്തു.