
തിരുവനന്തപുരം: ചലച്ചിത്ര മേഖലയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹിബ് ഫൽക്കെ പുരസ്ക്കാരം മോഹൻലാലിന്(Dadasaheb Phalke Award 2023). 2023 ലെ ദാദാ സാഹിബ് ഫൽക്കെ പുരസ്ക്കാരമാണ് ഇന്ന് പ്രഖ്യാപിച്ചത്.
സെപ്തംബർ 23 ന് നടക്കുന്ന 71-ാമത് ദേശീയ ചലച്ചിത്ര അവാർഡ് ദാന ചടങ്ങിലാണ് പുരസ്കാരം സമർപ്പിക്കുക. ഇന്ത്യൻ സിനിമയ്ക്ക് മോഹൻലാൽ നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം അടൂർ ഗോപാല കൃഷ്ണന് ശേഷം പുരസ്ക്കാരം ലഭിക്കുന്ന രണ്ടാമത്തെ മലയാളിയാണ് മോഹൻലാൽ.