Kerala
Protest : കാലിക്കറ്റ് സർവ്വകലാശാലയിൽ സമരങ്ങൾക്ക് നിയന്ത്രണം: പോലീസ് വിദ്യാർത്ഥി സംഘടനകൾക്ക് നോട്ടീസ് അയച്ചു
ഈ നോട്ടീസിൽ പറഞ്ഞിരിക്കുന്നത് സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്നാണ്.
കോഴിക്കോട് : കാലിക്കറ്റ് സർവ്വകലാശാലയിൽ സമരങ്ങൾക്ക് നിരോധനമേർപ്പെടുത്തി. പോലീസ് വിദ്യാർത്ഥി സംഘടനകൾക്ക് നോട്ടീസ് അയച്ചു. (Protests banned at Calicut University)
ഹൈക്കോടതിയുടെ നേരത്തെയുള്ള ഉത്തരവ് ചൂണ്ടിക്കാട്ടിയാണിത്. ഈ നോട്ടീസിൽ പറഞ്ഞിരിക്കുന്നത് സർവ്വകലാശാല കെട്ടിടങ്ങൾ, പരീക്ഷാഭവൻ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസ് എന്നിവയുടെ 200 മീറ്റർ ചുറ്റളവിൽ പ്രകടനങ്ങളോ ധർണ്ണയോ സമരമോ പാടില്ല എന്നാണ്.