തിരുവനന്തപുരം : സർക്കാരിനെ പിന്തുണച്ചുള്ള എൻഎസ്എസ് നിലപാടിനെതിരെ പ്രതിഷേധം കനക്കുന്നു. നെയ്യാറ്റിൻകരയിൽ സുകുമാരൻ നായരുടെ കോലം കത്തിച്ചു പ്രതിഷേധിച്ചു. കളത്തറയ്ക്കൽ കരയോഗത്തിലാണ് സുകുമാരൻ നായരുടെ കോലം കത്തിച്ച് പ്രതിഷേധിച്ചത്.
അതേസമയം ഇന്നും സുകുമാരൻ നായർക്കെതിരെ ഫ്ലക്സ് ബോർഡുകൾ ഉയർന്നു. ഷോർണൂർ നഗരത്തിലാണ് ഫ്ലക്സ് ബോർഡുകൾ ഉയർന്നത്. സ്വാർഥ താല്പര്യങ്ങൾക്ക് വേണ്ടി നായർ സമുദായത്തെ പണയപ്പെടുത്തിയ ജനറൽ സെക്രട്ടറി സുകുമാരൻ നായർ രാജിവയ്ക്കുക എന്ന സന്ദേശവുമായി സേവ് എൻഎസ്എസ് എന്ന പേരിലാണ് കറുത്ത നിറത്തിലുള്ള ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്.