തിരുവനന്തപുരം : മെഡിക്കൽ കോളേജ് കെട്ടിടം തകർന്ന് വീണ് അകത്ത് കുടുങ്ങിയ സ്ത്രീ മരിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധം. ബിന്ദുവാണ് മരിച്ചത്. (Protest seeking resignation of Veena George)
പ്രതിഷേധക്കാരുടെ ആവശ്യം ആരോഗ്യമന്ത്രി വീണ ജോർജ് രാജിവയ്ക്കണമെന്നാണ്. കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, മഹിളാ കോൺഗ്രസ്, യൂത്ത് ലീഗ്, ബിജെപി, യുവമോർച്ച പ്രവർത്തകർ ആണ് പ്രതിഷേധം നടത്തുന്നത്.
പലയിടത്തും ഇത് സംഘർഷം വരെയെത്തി. ലാത്തിച്ചാർജ്ജും, ജല പീരങ്കിയുമൊക്കെ ഉണ്ടായി. മന്ത്രിയുടെ തിരുവനന്തപുരത്തെ വസതിയിലേക്ക് ബി ജെ പി പ്രവർത്തകർ മാർച്ച് നടത്തി. തിരുവനന്തപുരത്തെ ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് പ്രതിഷേധവും ഉണ്ടായി.