പ്രതിഷേധം ; മാളികപ്പുറം ക്ഷേത്രത്തിൽ രാഷ്ട്രപതി തൊഴുതു നിൽക്കുന്ന ചിത്രം പിൻവലിച്ചു |Draupadi murmu

ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു.
sabarimala
Published on

പത്തനംതിട്ട : രാഷ്ട്രപതി ദ്രൗപദി മുർമു മാളികപ്പുറം ക്ഷേത്രത്തിൽ തൊഴുതു നിൽക്കുന്ന ചിത്രം രാഷ്ട്രപതിഭവൻ എക്സ് പ്ലാറ്റ്ഫോമിൽ നിന്ന് പിൻവലിച്ചു. ചിത്രത്തിൽ ശ്രീകോവിലിന്റെ ഉൾവശവും വിഗ്രഹവും ദൃശ്യമായിരുന്നു. വിഗ്രഹത്തിന്റെ ചിത്രം എടുത്തതിൽ വ്യാപക വിമർശനം ഉയർന്നിരുന്നു.

അതേ സമയം, ശബരിമല ദർശനത്തിനു ശേഷം വൈകിട്ട് രാഷ്ട്രപതി തിരുവനന്തപുരത്ത് മടങ്ങിയെത്തി. രാഷ്ട്രപതിയുടെ ബഹുമാനാർഥം ഗവർ‌ണർ അത്താഴ വിരുന്നൊരുക്കി. 4 ദിവസത്തെ സന്ദർശനത്തിനാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്.

പമ്പാസ്നാനത്തിന് ശേഷം കെച്ചുനിറച്ചത് പിന്നാലെ 11.30 ഓടെയാണ് രാഷ്ട്രപതി സന്നിധാനത്തേക്കുള്ള യാത്ര തിരിച്ചത്. കനത്ത സുരക്ഷയില്‍ പൊലീസിന്‍റെ ഫോഴ്സ് ഗൂര്‍ഖാ വാഹനത്തിലാണ് സന്നിധാനത്തേക്ക് എത്തിയത്. സന്നിധാനത്ത് എത്തിയ രാഷ്ട്രപതിയെ കൊടിമരച്ചുവട്ടിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് പൂർണകുംഭം നൽകി സ്വീകരിച്ചത്.

Related Stories

No stories found.
Times Kerala
timeskerala.com