തിരുവനന്തപുരം : ശബരിമലയിലെ സ്വർണ്ണക്കൊള്ളയിൽ പ്രതിഷേധിച്ച് മഹിളാ മോർച്ച പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. മാച്ച് ഉദ്‌ഘാടനം ചെയ്തത് ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ആണ്. ഇതിന് പിന്നാലെ പ്രവർത്തകർ ബാരിക്കേഡിന് മുകളിലേക്ക് ചാടിക്കയറി. (Protest on Sabarimala gold case)
ഇവർ സെക്രട്ടറിയേറ്റിൻ്റെ മതിൽ ചാടിക്കടക്കാനും ശ്രമിച്ചു. പിണറായി സർക്കാർ രാജി വയ്ക്കണമെന്ന ആവശ്യമുന്നയിച്ചായിരുന്നു പ്രതിഷേധം. സമരക്കാർ റോഡിലിരുന്ന് ശരണം വിളിച്ച് പ്രതിഷേധിച്ചു.
ഇത് നവ്യ ഹരിദാസിന്‍റെ നേതൃത്വത്തിൽ ആയിരുന്നു. മാർച്ചിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ശോഭാ സുരേന്ദ്രൻ, എംടി രമേശ്, വൈസ് പ്രസിഡന്‍റും മുൻ ഡിജിപിയുമായ ആര്‍ ശ്രീലേഖ എന്നിവർ പങ്കെടുത്തു.