തിരുവനന്തപുരം : കേരള സർവ്വകലാശാലയെ യുദ്ധക്കളമാക്കിയെന്ന് കാട്ടി ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി. വിദ്യാർത്ഥി പ്രക്ഷോഭം തടയണമെന്നാണ് ഇതിലെ ആവശ്യം. (Protest at Kerala University)
എറണാകുളം സ്വദേശിയാണ് കോടതിയെ സമീപിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിന് വേണ്ടി ഡി ജി പിക്ക് നിർദേശം നൽകണമെന്നും ഇതിൽ ആവശ്യമുണ്ട്.
എസ് എഫ് ഐ അടക്കമുള്ള വിദ്യാർത്ഥി സംഘടനകളെ എതിർകക്ഷികൾ ആക്കിക്കൊണ്ടാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.