തിരുവനന്തപുരം : കേരള സർവ്വകലാശാലയിൽ വി സിക്കെതിരായി വൻ പ്രതിഷേധം. ഇടതുസംഘടനകളുടെ പോർവിളികളിൽ സർവ്വകലാശാല ഒരു യുദ്ധക്കളമായി മാറിയിരിക്കുകയാണ്. (Protest at Kerala University)
പുറത്ത് ഡി വൈ എഫ് ഐയും, അകത്ത് എ ഐ എസ് എഫും പ്രതിഷേധിക്കുകയാണ്. ഉന്തും തള്ളും ഉണ്ടായപ്പോൾ പോലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
വി സതീശനെതിരെയും ഡി വൈ എഫ് ഐ ആരോപണമുന്നയിച്ചു. അദ്ദേഹം ആർ എസ് എസ് ഏജൻറാണെന്നും, വിദ്യാർത്ഥി പ്രതിഷേധത്തെ ഗുണ്ടായിസം എന്ന് വിളിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. രജിസ്ട്രാറെ സസ്‌പെൻഡ് ചെയ്യാൻ വി സിക്ക് അധികാരം ഇല്ലെന്നാണ് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞത്.