എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവും സംഘർഷവും : ബ്രൂവറി ചർച്ച അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; CPM പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി | Protest

പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു
എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവും സംഘർഷവും :  ബ്രൂവറി ചർച്ച അട്ടിമറിക്കാൻ ശ്രമമെന്ന് ആരോപണം; CPM  പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി | Protest
Published on

പാലക്കാട്: എലപ്പുള്ളി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധവും സംഘർഷവും. ബ്രൂവറി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിർണായക ബോർഡ് മീറ്റിങ് ആരംഭിക്കാനിരിക്കെയാണ് സിപിഎം പ്രവർത്തകർ പഞ്ചായത്ത് ഉപരോധിച്ചത്.( Protest and clash in front of Elappully Panchayat office)

ലൈഫ് മിഷൻ, കുടിവെള്ളം ഉൾപ്പെടെയുള്ള പദ്ധതികളുമായി ബന്ധപ്പെട്ട പഞ്ചായത്തിലെ വീഴ്ചക്കെതിരെയാണ് ഉപരോധമെന്നാണ് സിപിഎം നേതൃത്വം അറിയിച്ചത്. പഞ്ചായത്തിനകത്തേക്ക് ആരെയും കയറ്റി വിടില്ലെന്നും പ്രവർത്തകർ നിലപാടെടുത്തു.

അതേസമയം, പഞ്ചായത്തിലെ കോൺഗ്രസ് ഭരണസമിതിയും ബിജെപിയും സിപിഎമ്മിനെതിരെ രംഗത്തെത്തി. ബ്രൂവറിക്കെതിരായ ബോർഡ് യോഗം അട്ടിമറിക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ഇരു പാർട്ടികളും ആരോപിച്ചു.

പ്രദേശത്ത് സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പഞ്ചായത്ത് ഗേറ്റ് തടസ്സപ്പെടുത്തി നിന്ന സിപിഎം പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.

Related Stories

No stories found.
Times Kerala
timeskerala.com