ട്രെയിനിൽ യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം: പ്രതിഷേധം | Train

സന്ദീപ് മരിച്ചത് ട്രെയിനിൽ വെച്ചാണ്
ട്രെയിനിൽ യാത്രക്കാരൻ ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണം: പ്രതിഷേധം | Train
Published on

തൃശ്ശൂർ: കേരള എക്സ്പ്രസ് ട്രെയിനിൽ വെച്ച് തമിഴ്‌നാട് സ്വദേശിയായ യാത്രക്കാരൻ ചികിത്സ ലഭിക്കാതെ മരിച്ചെന്ന് ആരോപണം. സഹയാത്രികർ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും റെയിൽവേയുടെ ഭാഗത്തുനിന്ന് അടിയന്തര വൈദ്യസഹായം ലഭിക്കാൻ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രധാന പരാതി.(Protest alleging passenger died on train without receiving treatment)

തമിഴ്‌നാട് സ്വദേശി സന്ദീപ് ആണ് മരിച്ചത്. ട്രെയിനിൽ വെച്ച് യാത്രക്കാരൻ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്ന് സഹയാത്രികർ വൈദ്യസഹായത്തിനായി അധികൃതരെ സമീപിക്കുകയായിരുന്നു.

സഹയാത്രികരുടെ പരാതി പ്രകാരം, അടിയന്തര വൈദ്യസഹായം അഭ്യർത്ഥിച്ചിട്ടും ഒരു മണിക്കൂറിലേറെ ട്രെയിനിൽ സഹായം ലഭിച്ചില്ല. ട്രെയിൻ വിജയവാഡ സ്റ്റേഷനിൽ എത്തിയ ശേഷവും ഡോക്ടർ എത്താൻ കൂടുതൽ വൈകിയതായും സഹയാത്രികർ പ്രതികരിച്ചു. സന്ദീപ് മരിച്ചത് ട്രെയിനിൽ വെച്ചാണ്. ചികിത്സാ സഹായം വൈകിയതിൽ റെയിൽവേ അധികൃതരുടെ ഭാഗത്തുനിന്ന് കടുത്ത അനാസ്ഥയുണ്ടായെന്ന് ആരോപിച്ചുകൊണ്ട് സഹയാത്രികർ പ്രതിഷേധം അറിയിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com