തിരുവനന്തപുരം : കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ ഇന്നും സംസ്ഥാന വ്യാപക പ്രതിഷേധം. പലയിടത്തും ഇത് സംഘർഷത്തിലേക്ക് വഴിമാറി. (Protest Against Veena George)
ബി ജെ പി പ്രവർത്തകർ ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നിവിടങ്ങളിൽ പോലീസുമായി ഏറ്റുമുട്ടി. മഹിളാ കോൺഗ്രസ് സെക്രട്ടറിയേറ്റിന് മുന്നിൽ നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി.
പോലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. യൂത്ത് കോൺഗ്രസ് കോഴിക്കോട് ജില്ലാ കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചിലും ജലപീരങ്കി ഉപയോഗിക്കേണ്ടി വന്നു.