പത്തനംതിട്ട : ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധിച്ച സംഭവത്തിൽ യൂത്ത് കോൺഗ്രസ് ആറന്മുള മണ്ഡലം പ്രസിഡൻറിനെയും അറസ്റ്റ് ചെയ്തു. ഏദൻ ജോർജ് ആണ് അറസ്റ്റിലായത്. (Protest against Veena George)
ഇദ്ദേഹത്തെ വൈദ്യ പരിശോധനയ്ക്ക് ശേഷം വിലങ്ങു വയ്ക്കാൻ ശ്രമിച്ചതോടെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പോലീസും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ തർക്കം ഉണ്ടായത്.