Veena George : ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു: തലസ്ഥാനത്തെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിലടക്കം സംഘർഷം

തലസ്ഥാനം സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായിട്ടില്ല
Veena George : ആരോഗ്യ മന്ത്രിക്കെതിരെ പ്രതിഷേധം ആളിക്കത്തുന്നു: തലസ്ഥാനത്തെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിലടക്കം സംഘർഷം
Published on

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ പ്രതിഷേധം ആളിക്കത്തുന്നു. പ്രതിപക്ഷ സംഘടനകൾ എല്ലാ ജില്ലകളിലെയും ഡി എം ഒ ഓഫീസിലേക്ക് നടത്തിയ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. (Protest against Veena George)

മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കോട്ടയം മെഡിക്കൽ കോളേജിലെ അപകടത്തിൽ സ്ത്രീ മരിച്ച സംഭവത്തിലാണ് പ്രതിഷേധം.

മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാർച്ചിൽ സംഘർഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാൻ പ്രവർത്തകർ ശ്രമിക്കുകയും, ഇവർക്ക് നേരെ ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.

തലസ്ഥാനം സംഘർഷഭൂമിയായി മാറിയിരിക്കുകയാണ്. തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധക്കാർ പിരിഞ്ഞു പോകാൻ തയ്യാറായിട്ടില്ല. നിലവിൽ വനിതാ പ്രവർത്തകരെ മാറ്റുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com