പാലക്കാട് : പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് നേരെ കരിങ്കൊടി കാട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. പാലക്കാടാണ് സംഭവം. (Protest against V Sivankutty in Palakkad)
അദ്ദേഹം വിവിധ സ്‌കൂളുകളിലെ കെട്ടിടങ്ങളുടെ ഉദ്ഘാടനത്തിനായി നെന്മാറയിലേക്ക് പോകുന്ന വഴിയാണ് വല്ലങ്ങി വിത്തനശ്ശേരിയിൽ വച്ച് പ്രതിഷേധം ഉണ്ടായത്. ഇവരെ മന്ത്രിയുടെ വാഹന വ്യൂഹത്തിനൊപ്പം ഉണ്ടായിരുന്ന പോലീസുകാർ പിടിച്ചുമാറ്റി.