പാലക്കാട് : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം കടുപ്പിച്ച് ഡി വൈ എഫ് ഐ അടക്കമുള്ളവർ. രാജി ആവശ്യപ്പെട്ട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംഗമം നടത്തും. (Protest against Rahul Mamkootathil MLA)
വൈകുന്നേരം സ്റ്റേഡിയം സ്റ്റാൻ്റ് പരിസരത്താണ് ഈ പരിപാടി നടത്തുന്നത്. ആത്മാഭിമാന സദസ് എന്ന പേരിലാണ് ഇത് സംഘടിപ്പിച്ചിരിക്കുന്നത്.
രാഹുൽ മണ്ഡലത്തിൽ എത്തുന്ന പക്ഷം തടയുമെന്ന് ഡി വൈ എഫ് ഐയും ബി ജെ പിയും നേരത്തെ അറിയിച്ചിരുന്നു.