പാലക്കാട് : രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എയ്‌ക്കെതിരെ കോഴിയുമായി പ്രതിഷേധ പ്രകടനം നടത്തിയ മഹിളാ മോർച്ച പ്രവർത്തകർക്കെതിരെ പരാതി. ഈ അവസരത്തിൽ ഒരു കോഴി ചത്തിരുന്നു. (Protest against Rahul Mamkootathil MLA)
മിണ്ടാപ്രാണികൾക്കെതിരെയുള്ള ക്രൂരത ചൂണ്ടിക്കാട്ടിയാണ് പരാതി. ഇത് നൽകിയിരിക്കുന്നത് പാലക്കാട് സ്വദേശിയായ ഹരിദാസ് ആണ്. മൃഗസംരക്ഷണ മേധാവിക്കും അനിമൽ വെൽഫെയർ ബോർഡിനും എസ് പിക്കുമാണ് പരാതി നൽകിയിരിക്കുന്നത്.