Rahul Mamkootathil : കാളയെ ഉപയോഗിച്ചു : രാഹുലിനെതിരായ യുവമോർച്ച പ്രതിഷേധത്തിൽ പരാതി

ഡി ജി പിക്ക് നൽകിയ പരാതിയിൽ പറയുന്നത് പ്രതിഷേധം മതവികാരം വ്രണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള ക്രൂരതയും ആണെന്നാണ്.
Rahul Mamkootathil : കാളയെ ഉപയോഗിച്ചു : രാഹുലിനെതിരായ യുവമോർച്ച പ്രതിഷേധത്തിൽ പരാതി
Published on

തിരുവനന്തപുരം : ആരോപണവിധേയനായ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കാളയെ ഉപയോഗിച്ച് പ്രതിഷേധം നടത്തിയതിൽ യുവമോർച്ചയ്‌ക്കെതിരെ പരാതി. ഇവർ പ്രതിഷേധം നടത്തിയത് കൻ്റോൺമെൻ്റ് ഹൗസിലേക്കാണ്. (Protest against Rahul Mamkootathil )

കാളയുടെ മുഖത്ത് രാഹുൽ മാങ്കൂട്ടത്തിലിൻ്റെ ചിത്രം പതിപ്പിച്ച് തെരുവിലൂടെ നടത്തിക്കുകയായിരുന്നു. പരാതി നൽകിയത് യൂത്ത് കോൺഗ്രസ് കാട്ടാക്കട നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് ഗൗതം കാട്ടാക്കടയാണ്.

ഡി ജി പിക്ക് നൽകിയ പരാതിയിൽ പറയുന്നത് പ്രതിഷേധം മതവികാരം വ്രണപ്പെടുത്തുന്നതും മൃഗങ്ങളോടുള്ള ക്രൂരതയും ആണെന്നാണ്.

Related Stories

No stories found.
Times Kerala
timeskerala.com