പത്തനംതിട്ട : നിലപാട് മാറ്റത്തിൽ എൻ എസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർക്കെതിരെ പ്രതിഷേധം കടുക്കുകയാണ്. പലയിടത്തും അദ്ദേഹത്തിനെതിരെ പലയിടത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു. (Protest against NSS General secretary)
പത്തനംതിട്ട തിരുവല്ല പെരിങ്ങരയിലും വി കോട്ടയത്തും ഇവയുണ്ട്. പെരിങ്ങരയിലെ ഫ്ളക്സ് സേവ് നായർ ഫോറത്തിൻ്റെ പേരിലാണ്. ഇതിൽ പറയുന്നത് ആചാര സംരക്ഷണത്തിന് വേണ്ടി അണിനിരന്ന ആയിരങ്ങളെ അപമാനിച്ചുവെന്നാണ്.
കട്ടപ്പയുടെ ചിത്രവും നൽകിയിട്ടുണ്ട്. വി കോട്ടയത്ത് ചതിയൻ ചന്തു എന്ന് വിശേഷിപ്പിച്ച ഫ്ലക്‌സാണ് ഉള്ളത്.