Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : പ്രതിഷേധം ആളിക്കത്തുന്നു, പ്രധാനമന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കുമടക്കം കത്തുകൾ അയച്ചു

പ്രതിഷേധവുമായി സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ എന്നിവയും രംഗത്തെത്തി
Nuns : കന്യാസ്ത്രീകളുടെ അറസ്റ്റ് : പ്രതിഷേധം ആളിക്കത്തുന്നു, പ്രധാനമന്ത്രിക്കും ഛത്തീസ്ഗഡ് മുഖ്യമന്ത്രിക്കുമടക്കം കത്തുകൾ അയച്ചു
Published on

ആലപ്പുഴ : ഛത്തീസ്ഗഡിൽ മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നിവ ആരോപിച്ച് രണ്ടു മലയാളി കന്യാസ്ത്രീകൾ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തിൽ വൻ പ്രതിഷേധം. (Protest against arrest of nuns)

ഉത്തരേന്ത്യയിൽ സഭാ വസ്ത്രം ധരിച്ച് യാത്ര ചെയ്യാൻ പോലും കഴിയാത്ത സ്ഥിതിയാണ് എന്നാണ് ക്രൈസ്തവ സമൂഹം പറയുന്നത്. കന്യാസ്ത്രീകളായ സി. പ്രീതി മേരി, സി. വന്ദന ഫ്രാൻസിസ് എന്നിവർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വച്ചാണ് അറസ്റ്റിലായത്. ഇവർ റിമാൻഡിലാണ്.

പ്രതിഷേധവുമായി സിറോ മലബാർ സഭ, കെസിബിസി ജാഗ്രതാ കമ്മിഷൻ എന്നിവയും രംഗത്തെത്തി. മുഖ്യമന്ത്രിയും, എം പിമാരുമടക്കം പ്രധാനമന്ത്രിക്ക് കത്തയച്ചു. രാജ്യവാപകമായ പ്രതിഷേധമാണ് നടക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com