തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടൽ ഉടമ കൊല്ലപ്പെട്ട നിലയിൽ; മൃതദേഹം കണ്ടെത്തിയത് ജോലിക്കാർ താമസിക്കുന്ന വാടക വീട്ടിൽ; രണ്ടു ഇതരസംസ്ഥാന തൊഴിലാളികൾക്കായി തിരച്ചിൽ

Crime
Published on

തിരുവനന്തപുരം: തലസ്ഥാനനഗരിയിൽ ഒരു പ്രമുഖ ഹോട്ടൽ ഉടമയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. കോട്ടൺഹിൽ സ്കൂളിനു സമീപത്തെ കേരള കഫേ ഹോട്ടൽ ഉടമ ജസ്റ്റിൻ രാജ് എന്ന 60 കാരനെയാണ്, ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന വീടിന്റെ പുരയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.മൃതദേഹം പായ കൊണ്ടു മൂടിയ നിലയിലായിരുന്നു.

അതേസമയം , ഹോട്ടൽ ജീവനക്കാരിൽ രണ്ടു ഇതര സംസ്ഥാനക്കാരെ കാണാനില്ലെന്നും ഇവർക്കായി തിരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു. 8 ജീവനക്കാരാണ് ഹോട്ടലിലുള്ളത്. ഇതിൽ രണ്ടു പേർ ഇന്നലെ ജോലിക്ക് എത്തിയില്ല. ഇവരെ തിരക്കി മാനേജരുടെ ഇരുചക്ര വാഹനത്തിൽ ജസ്റ്റിൻരാജ് ഇടപ്പഴിഞ്ഞിയിലെ വാടക വീട്ടിൽ പോയിരുന്നു. എന്നാൽ ഏറെ നേരം കഴിഞ്ഞും മടങ്ങി വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com