പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ; നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു

പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി സൂക്ഷിച്ച നിലയിൽ; നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു
Published on

കാസർകോട് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശികളായ രണ്ട് പേർ പൊലീസിൻ്റെ അറസ്റ്റിലായി. കോഴിക്കോട് വെള്ളിപ്പറമ്പ് സ്വദേശി എൻ പി അസ്കർ അലി കോഴിക്കോട് പന്നിയങ്കര സ്വദേശി സിദ്ദീഖ് എന്നിവരെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെ പക്കൽ നിന്നും 4,82,514 പാക്കറ്റ് പുകയില ഉൾപ്പന്നങ്ങൾ പിടി കൂടി. മൊഗ്രാലിൽ വെച്ചാണ് അസ്കറിനെ പിടികൂടിയത്.

പിക്കപ്പ് വാനിൽ ചാക്കിൽ കെട്ടി വെച്ചിരുന്ന നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. കർണ്ണാടകയിൽ നിന്നു കോഴിക്കോട്ടേക്ക് കടത്തുകയായിരുന്നു. സിദ്ദീഖലിയെ കുമ്പള ദേശീയ പാതയിൽ വെച്ചാണ് പിടിച്ചത്. പുകയില ഉൽപ്പന്നങ്ങൾ പിക്കപ്പ് വാനിൽ കടത്താനായിരുന്നു ശ്രമം.

Related Stories

No stories found.
Times Kerala
timeskerala.com