കൊച്ചി : സിനിമാ പ്രവർത്തകർ ലഹരി ഉപയോഗിക്കില്ല എന്ന സത്യവാങ്മൂലം എഴുതി വാങ്ങാൻ നിർമ്മാതാക്കളുടെ സംഘടന. (Producers association on Drug usage)
ചിത്രീകരണ സമയത്തോ, അതുമായി ബന്ധപ്പെട്ട് താമസിന്ന ഇടങ്ങളിൽ വച്ചോ ലഹരി ഉപയോഗം ഉണ്ടാകില്ലെന്നാണ് എഴുതി നൽകേണ്ടത്. ഇത് താരങ്ങളടക്കം എല്ലാവർക്കും ബാധകമാണ്.
വേതന കരാറിനൊപ്പം ഇത് കൂടി നിർബന്ധമാക്കിയേക്കും. ഈ നിബന്ധന ജൂൺ 26 മുതൽ നിലവിൽ വരുമെന്നാണ് സംഘടന അറിയിച്ചത്.