മാധ്യമങ്ങളിലൂടെ അവഹേളിച്ചു: ജയൻ ചേർത്തലക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ

ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് കാട്ടി അസോസിയേഷൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു
മാധ്യമങ്ങളിലൂടെ അവഹേളിച്ചു: ജയൻ ചേർത്തലക്കെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
Published on

നടൻ ജയൻ ചേർത്തലക്കെതിരെ നിയമനടപടിയെടുക്കാൻ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. എറണാകുളം സിജിഎം കോടതിയിൽ പരാതി സമർപ്പിച്ചു. അസോസിയേഷനെ മാധ്യമങ്ങളിലൂടെ അവഹേളിച്ചതിനെതിരെയാണ് പരാതി. ജയൻ ചേർത്തല പരസ്യമായി മാപ്പ് പറയണമെന്ന് കാട്ടി അസോസിയേഷൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു. ഇക്കാര്യം ജയൻ ചേർത്തല നിരാകരിച്ചതോടെയാണ് കോടതിയെ സമീപിച്ചത്.

വിവിധ ഷോകളിലൂടെ അമ്മ ഒരു കോടിയോളം രൂപ പ്രൊഡ്യൂസേര്‍സ് അസോസിയേഷന് നല്‍കിയെന്ന് ജയന്‍ ചേര്‍ത്തല അറിയിച്ചിരുന്നു. എന്നാല്‍ അമ്മയും നിര്‍‍മ്മാതാക്കളും നടത്തിയ ഷോ വ്യക്തമായ കരാറിന്‍റെ അടിസ്ഥാനത്തിലാണെന്നും. അതിലെ വരുമാനം പങ്കിടാന്‍ കരാര്‍ ഉണ്ടായിരുന്നെന്നും, ഇത് അമ്മയുടെ സഹായം അല്ലായിരുന്നുവെന്നുമാണ് നിര്‍മ്മാതാക്കളുടെ സംഘടന വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com