വയനാട് : പ്രിയങ്ക ഗാന്ധി എം പി പുൽപ്പള്ളിയിൽ ജീവനൊടുക്കിയ കോൺഗ്രസ് നേതാവ് ജോസ് നെല്ലേടത്തിൻ്റെ കുടുംബത്തെ സന്ദർശിച്ചു. അദ്ദേഹത്തിൻ്റെ ഭാര്യയും മകനും മകളുമാണ് പ്രിയങ്കയെ കണ്ടത്. (Priyanka Gandhi in Wayanad)
മണ്ഡല പര്യടനത്തിനായി വയനാട്ടിൽ എത്തിയപ്പോഴായിരുന്നു ഇത്. പ്രിയങ്ക താമസിക്കുന്ന ഹോട്ടലിൽ വച്ചായിരുന്നു കൂടിക്കാഴ്ച.
വ്യക്തിപരമായ കാര്യങ്ങൾ മാത്രമാണ് സംസാരിച്ചത് എന്നാണ് സൂചന. അതേസമയം, കൂടിക്കാഴ്ചയെക്കുറിച്ച് പരസ്യ പ്രതികരണത്തിന് ഇല്ലെന്ന് കുടുംബം അറിയിച്ചു.