കൊച്ചി: മുൻമന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടിമുതൽ കേസിൽ കൂടുതൽ വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് നൽകിയ സ്വകാര്യ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഹർജിയിൽ എതിർകക്ഷികൾക്ക് നോട്ടീസയച്ചു.(Private petition accepted by the High Court on case against Antony Raju)
പൊതുപ്രവർത്തകർ ഉൾപ്പെട്ട വഞ്ചനാക്കേസ് കൂടി കേസിലെ പ്രതികൾക്കെതിരെ ചുമത്തണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. നിലവിൽ നെടുമങ്ങാട് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്. ഈ കേസിൽ രണ്ടാം പ്രതിയാണ് ആന്റണി രാജു.
കേസിനാസ്പദമായ സംഭവം
1990-ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച രണ്ട് പാക്കറ്റ് ചരസുമായി ഓസ്ട്രേലിയൻ പൗരൻ തിരുവനന്തപുരം വിമാനത്താവളത്തിൽ പിടിയിലായിരുന്നു. ഈ കേസിലെ പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടത്, കോടതി കസ്റ്റഡിയിലിരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാണിച്ചതിനെ തുടർന്നാണെന്നാണ് കണ്ടെത്തൽ.
തിരുവനന്തപുരം ബാറിലെ അഭിഭാഷകനായിരിക്കെ ആന്റണി രാജു കോടതി ക്ലർക്കിന്റെ സഹായത്തോടെ അടിവസ്ത്രം മാറ്റി തെളിവു നശിപ്പിച്ചെന്നാണ് കേസ്.