തൃശൂരിൽ സ്വകാര്യ ഫിനാൻസ് മാനേജരുടെ കാർ കത്തിച്ചു: ചില്ലുകൾ തകർക്കാൻ ശ്രമിച്ചതിൻ്റെ പാടുകൾ | Car

പോലീസ് അന്വേഷണം ആരംഭിച്ചു.
തൃശൂരിൽ സ്വകാര്യ ഫിനാൻസ് മാനേജരുടെ കാർ കത്തിച്ചു: ചില്ലുകൾ തകർക്കാൻ ശ്രമിച്ചതിൻ്റെ പാടുകൾ | Car
Published on

തൃശൂർ : അരിമ്പൂരിൽ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിൻ്റെ മാനേജരുടെ കാർ അജ്ഞാതർ കത്തിച്ചു. ഗുരു ഓഡിറ്റോറിയത്തിന് സമീപമുള്ള ഫ്ലാറ്റിൽ താമസിക്കുന്ന പുല്ലഴി സ്വദേശി ഹരികൃഷ്ണൻ്റെ ഐ ട്വൻ്റി കാറാണ് പൂർണ്ണമായും കത്തി നശിച്ചത്.(Private finance manager's car set on fire in Thrissur)

പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. കാറിൻ്റെ മുൻവശത്തെ ചില്ലുകൾ തകർക്കാനായി ഭാരമുള്ള വസ്തു ഉപയോഗിച്ച് അടിച്ചതിൻ്റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. റോഡിലൂടെ വാഹനങ്ങളിൽ സഞ്ചരിച്ചിരുന്നവർ തീ പടരുന്നത് കണ്ട് അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

സംഭവത്തിൽ ഹരികൃഷ്ണൻ അന്തിക്കാട് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. വ്യക്തിവൈരാഗ്യമാണോ മറ്റെന്തെങ്കിലും കാരണങ്ങളാണോ സംഭവത്തിന് പിന്നിലെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com