
പാലക്കാട്: കേരളത്തിലെ സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക് നീങ്ങുന്നു. വിദ്യാർത്ഥികളുടെ മിനിമം യാത്രാനിരക്ക് ഒരു രൂപയിൽ നിന്ന് അഞ്ചാക്കി ഉയർത്തണമെന്നാണ് ഇവരുടെ ആവശ്യം. (Private bus strike)
പുതിയ അധ്യയന വർഷത്തിൽ പുതിയ നിരക്ക് വേണമെന്നാണ് ഓൾ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ പറഞ്ഞത്.
ഇല്ലാത്ത പക്ഷം സർവ്വീസ് നിർത്തിവയ്ക്കുമെന്നും ഇവർ പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിലൂടെ അറിയിച്ചു. ബസ് സംരക്ഷണ ജാഥ സംഘടിപ്പിക്കുന്നത് ഏപ്രിൽ 3 മുതൽ 9 വരെയാണ്.