

അങ്കമാലി: കാലടിയിൽ സ്വകാര്യ ബസ് അപകടകരമായ രീതിയിൽ നടത്തിയ മത്സരയോട്ടത്തിൽ ഗതാഗത വകുപ്പ് കർശന നടപടി സ്വീകരിച്ചു. അമിത വേഗതയിൽ ഓടിച്ച ബസിൻ്റെ പെർമിറ്റ് റദ്ദാക്കുമെന്ന് ആർ.ടി.ഒ. അറിയിച്ചു. ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിൻ്റെ നിർദേശപ്രകാരമാണ് നടപടി. നിയമലംഘനങ്ങൾക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് ആർ.ടി.ഒ. കെ.ആർ. സുരേഷ് വ്യക്തമാക്കി.
നടപടി സോഷ്യൽ മീഡിയ വീഡിയോയുടെ അടിസ്ഥാനത്തിൽ
സോഷ്യൽ മീഡിയ വഴി മന്ത്രിക്ക് ലഭിച്ച വീഡിയോ ദൃശ്യങ്ങളാണ് നടപടിക്ക് ആധാരമായത്.ദൃശ്യങ്ങൾ പരിശോധിച്ച മന്ത്രി, ഗതാഗത കമ്മീഷണറോട് അടിയന്തര അന്വേഷണം നടത്താൻ നിർദ്ദേശിച്ചു.തുടർന്ന്, ഡ്രൈവറുടെ ലൈസൻസ് അങ്കമാലി ജോയിൻ്റ് ആർ.ടി.ഒ. താൽക്കാലികമായി സസ്‌പെൻഡ് ചെയ്തു. ബസിൻ്റെ പെർമിറ്റ് റദ്ദാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.