കോഴിക്കോട് : സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. അപകടത്തിൽ നിരവധി പേര്‍ക്ക് പരിക്കേറ്റു. എളേറ്റില്‍ വട്ടോളി-പാലങ്ങാട് റോഡില്‍ എളേറ്റില്‍ വട്ടോളിയിലെ ഭാരത് പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. ബുസ്താന എന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
നിയന്ത്രണം വിട്ട ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ എളേറ്റിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ അഞ്ച് പേരെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.നാട്ടുകാരും മറ്റ് യാത്രക്കാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തിയത്.